ഫാമിയുടെ പെന്സില്ബോക്സിലായിരുന്നു പെന്‍സിലും ഇറേസറും താമസിച്ചിരുന്നത്. മഹാവികൃതിയായിരുന്നു ഇറേസര്‍; പെന്സിലാകട്ടെ വെറും പാവവും.
ഒരു ദിവസം പെന്‍സില്‍ ഒരു പൂവിന്റെ പടം വരച്ചു. ഉടനേ ഇറേസര്‍ ഓടിവന്ന് അതു മായിക്കാന്‍ തുടങ്ങി. "നല്ല പടമല്ലേ ഇറേസറേ. അതു മായിക്കല്ലേ", പെന്‍സില്‍ കരഞ്ഞുപറഞ്ഞു. വികൃതിയായ ഇറേസറുണ്ടോ കേള്‍ക്കുന്നു! അവന് പടം മുഴുവന്‍ മായിച്ചുകളഞ്ഞു. പെന്‍സില്‍ പിന്നെ വരച്ചത് ഒരു കിളിയെയാണ്. ഇറേസര്‍ അതും മായിച്ചു.
ഇത്രയുമായപ്പോള്‍ പെന്സിലിന് ദേഷ്യം വന്നു. ഈ അഹങ്കാരി ഇറേസറിനെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം - പെന്‍സില്‍ കരുതി. അവന് പോയി ഉണ്ണിയുടെ പെന്സില്ബോക്സിലുള്ള തന്റെ കൂട്ടുകാരന് പേനയെ വിളിച്ചു കൊണ്ടുവന്നു.
പേന ഒരു പൂവിന്റെ പടം വരച്ചു. ഇറേസര്‍ ഉടനേ അത് മായിക്കാനായി ഓടിവന്നു. എത്ര ശ്രമിച്ചിട്ടും ഇറേസറിന് പടം മായിക്കാന്‍ കഴിഞ്ഞില്ല. അവന്റെ കൈ വേദനിച്ചത് മാത്രം മെച്ചം!
രക്ഷയില്ലെന്നു കണ്ടപ്പോള്‍ ഇറേസര്‍ നാണിച്ചു സ്ഥലം വിട്ടു.
7 comments:
അബ്ദുണ്ണി
നന്നായിരിക്കുന്നു ഈ ഉണ്ണിക്കഥ.
ഓടോ : വേര്‍ഡ് വെരിഫികേഷന് ഓഫ് ചെയ്തുകൂടെ.
-സുല്‍
ചങ്ങാതീ
എങ്ങനെയാണ് വേഡ് വെരിഫിക്കേഷന് ഓഫ് ചെയ്യുന്നതെന്നു പറയാമോ?
nice writing. regards,
...................................
ജയകേരളം.കോം ....മലയാളം കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, കാര്ട്ടൂണുകള് and many more... Please send us your suggestions...
http://www.jayakeralam.com
ആമിനയുടെ കഥ വായിച്ചു,അവിടെ കമന്റ് ചെയ്യാന്‍ പറ്റുന്നില്ല
നല്ല വിവരണം.കണ്ണു നനയിച്ചു ആ ബാല്യകാലസംഭവം.
വേഡ് വേരി സെറ്റിംഗ്സില് പോയി ചെയ്താല്‍ മതി.
ഇതുപോലെയുള്ള കഥകള്‍ വീട്ടില്‍ സ്ഥിരമാണ്. അതുകൊണ്ട് വായിക്കാന്‍ നല്ല രസം. ചില കഥകള്‍ പറഞ്ഞുവരുമ്പോള്‍ അറിയാതെ നമ്മള് തന്നെ ചിരിച്ചുപോകും. എന്തായാലും എനിക്ക് ഇന്നത്തേക്കുള്ള കഥയായി. നന്ദി.
ഫാമിക്കഥകള് ഇഷ്ടം ആയി തുടങ്ങി
Good.. Nice
Post a Comment